1: ഭൂവികസന പദ്ധതികൾ
കഴിഞ്ഞ നാൽപ്പത്തൊമ്പത് വർഷങ്ങളായി കെഎൽഡിസി സംസ്ഥാനത്തെ നിരവധി പ്രധാന ഭൂവികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്തു, അത് കർഷക ജീവിതത്തിൽ നല്ല മാറ്റം വരുത്തി. അവയിൽ ചിലത് ഇവയാണ്:
തൃശൂർ പൊന്നാനി കോൾ വികസന പദ്ധതി: പദ്ധതി വിഹിതം - 222 കോടി രൂപ
പൊക്കാളി ഭൂവികസന പദ്ധതി (28 കോടി രൂപ)
· പദ്ധതി വിഹിതം : 28 കോടി രൂപ
· പ്രയോജനപെട്ട പ്രദേശം : 5000 ഹെക്ടർ
· പ്രയോജനം ലഭിച്ച കർഷകരുടെ എണ്ണം : 4000
വൈക്കം കരി ലാൻഡ് പ്രൊജക്റ്റ്
· പദ്ധതി വിഹിതം: 15.36 കോടി രൂപ
· പ്രയോജനപെട്ട പ്രദേശം : 1837 ഹെക്ടർ
· പ്രയോജനം ലഭിച്ച കർഷകരുടെ എണ്ണം : 4674
കുട്ടനാട് & പുറക്കാട് ലാൻഡ് ഡെവലൊപ്മെന്റ് വർക്സ്
· പദ്ധതി വിഹിതം : 7.50 കോടി രൂപ
· പ്രയോജനപെട്ട പ്രദേശം: 854 ഹെക്ടർ
· പ്രയോജനം ലഭിച്ച കർഷകരുടെ എണ്ണം : 990
2: സഹസ്ര സരോവർ പ്രൊജക്റ്റ്
വിവിധ കാരണങ്ങളാൽ സംസ്ഥാനത്തെ ഭൂഗർഭ ജലനിരപ്പ് ആശങ്കാജനകമായി കുറഞ്ഞു. ഇത് ഒരു പരിധിവരെ മറികടക്കാൻ കെഎൽഡിസി ആയിരം കുളം നവീകരണം എന്നർത്ഥം വരുന്ന "സഹസ്ര സരോവർ പദ്ധതി" എന്ന സവിശേഷ പദ്ധതി അവതരിപ്പിച്ചു. 14 ഏക്കറോ അതിൽ കൂടുതലോ ഉള്ള നിരവധി കുളങ്ങൾ ഈ പദ്ധതിയിലൂടെ പൂർത്തീകരിച്ചു.
ഹൈലൈറ്സ്
· 120 കുളങ്ങൾ ഇതിനകം തന്നെ നവീകരിച്ചു
· 50 കുളങ്ങളുടെ പ്രവൃത്തികൾ നടക്കുന്നു
3: സിവിൽ കൺസ്ട്രക്ഷൻ വർക്കുകൾ
ഹൈലൈറ്സ്
· തൃശൂരിലെ നാല് നിലകളുള്ള വിവിധോദ്ദേശ്യ കാർഷിക സമുച്ചയം (വിഹിതം: 10.26 കോടി)
· കനകക്കുന്ന് കൊട്ടാരത്തിന്റെയും പരിസരത്തിന്റെയും നവീകരണം/സൗന്ദര്യവൽക്കരണം
· എൻഎച്ച്‌എം കെട്ടിട ജോലികൾ, റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണം